ഫോണും പണവും മോഷ്ടിച്ച ഭർത്താവിനെതിരേ കേസ്
1546062
Sunday, April 27, 2025 7:55 AM IST
പെരിങ്ങോം: മൊബൈൽ ഫോണും പണവും മോഷ്ടിച്ചുവെന്ന ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്. വെള്ളോറ കരിപ്പാൽ സ്വദേശിനിയുടെ പരാതിയിലാണ് എടക്കോം കണാരംവയലിലെ സന്തോഷിനെതിരെ പെരിങ്ങോം പോലീസ് കേസെടുത്തത്.
കഴിഞ്ഞ 17 ന് രാവിലെ 9.30 ഓടെയാണു പരാതിക്കാസ്പദമായ സംഭവം. ആളില്ലാത്ത സമയത്ത് പരാതിക്കാരിയുടെ വീട്ടിൽ കയറിയാണു പരാതിക്കാരിയിൽനിന്ന് അകന്നു കഴിയുന്ന ഭർത്താവ് മോഷണം നടത്തിയത്. 18,000 രൂപ വിലവരുന്ന ഫോണും 6,000 രൂപയും മോഷ്ടിച്ചുവെന്ന പരാതിയിലാണു പോലീസ് കേസെടുത്തത്. കൂടെ താമസിച്ചില്ലെങ്കിൽ വെച്ചേക്കില്ലെന്ന് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.