ഹരിത സംസ്കാരം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വം: മന്ത്രി ബിന്ദു
1545497
Saturday, April 26, 2025 1:50 AM IST
കണ്ണൂർ: ഹരിത സംസ്കാരം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണെന്ന് മന്ത്രി ആര്. ബിന്ദു. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി സംസ്ഥാന തലത്തില്‍ പുരസ്കാരങ്ങള്‍ നേടിയ ജില്ലയിലെ തദ്ദേശ സ്ഥ
പനങ്ങളെ അനുമോദിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മത്സരാധിഷ്ഠിതമല്ലാതെ മാലിന്യ സംസ്കരണത്തെയും ശുചീകരണ പ്രവര്‍ത്തനങ്ങളെയും സമീപിക്കുന്ന ഇന്നത്തെ തലമുറ ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. അവര്‍ക്ക് ഹരിത സംസ്കാരം പകര്‍ന്നു നല്‍കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും മികച്ച ജില്ല, ജില്ലാ പഞ്ചായത്ത്, എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, മികച്ച ബ്ലോക്ക് പഞ്ചായത്തായി തളിപ്പറമ്പ്, മികച്ച രണ്ടാമത്തെ നഗരസഭയായ ആന്തൂര്‍, മികച്ച ഹരിത കര്‍മസേനയായ ആന്തൂര്‍ നഗരസഭയിലെ ഹരിതകര്‍മ സേന, രണ്ടാമത്തെ ഇന്റേണല്‍ വിജിലന്‍സ് സ്ക്വാഡ്, മികച്ച മൂന്നാമത്തെ കുടുംബശ്രീ സിഡിഎസ് പെരളശേരി എന്നിവയ്ക്കുള്ള പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു.
ആസൂത്രണ സമിതി ചെയര്‍പേഴ്സണ്‍ കെ.കെ. രത്നകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, കണ്ണൂര്‍ കോര്പറേഷന് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സുരേഷ്ബാബു എളയാവൂര്, സി.എം കൃഷ്ണന്, പി. മുകുന്ദന്, എം. ശ്രീധരന്, ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്, തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ ടി.ജെ. അരുണ്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത്, ഹരിതകേരളം മിഷന് ജില്ലാ കോ-ഓഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍ എന്നിവർ പ്രസംഗിച്ചു.