ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഡ്രൈവർ മരിച്ചു
1546110
Monday, April 28, 2025 12:55 AM IST
കണ്ണൂർ: ഓട്ടോ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. ധർമശാല അസീസി നഗറിലെ പീറ്റർ ഹൗസിൽ പരേതനായ ക്രിസ്റ്റി പീറ്റർ-ജോയ്സി ദന്പതികളുടെ മകൻ സാമുവൽ സജിത്ത് പീറ്റർ (48) ആണ് മരിച്ചത്.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ബക്കളം ഫാത്തിമ മാതാ പള്ളിയിൽ. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.15 ഓടെയാണ് സാമുവൽ ഓടിച്ച ഓട്ടോറിക്ഷ ചെട്ടിപീടികയിൽ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ സാമുവലിനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു. ധർമശാലയിലെ ഓട്ടോ ഡ്രൈവറാണ്. ഭാര്യ: ശാന്തി. മക്കൾ: സിയോൻ, സിമ്രാൻ. സഹോദരങ്ങൾ: റോഷിനി, സോളമൻ.