ജനശ്രീ വാർഷികാഘോഷവും കുടുംബസംഗമവും നടത്തി
1546158
Monday, April 28, 2025 2:01 AM IST
ചെറുപുഴ: വയലായി പ്രിയദർശിനി ജനശ്രീ ഒന്നാം വാർഷികാഘോഷവും കുടുംബസംഗമവും നടത്തി. കോൺഗ്രസ് പുളിങ്ങോം മണ്ഡലം പ്രസിഡന്റ് മനോജ് വടക്കേൽ ഉദ്ഘാടനം ചെയ്തു. ജോയി കിഴക്കേകൊഴുവനാൽ അധ്യക്ഷത വഹിച്ചു.
ചെറുപുഴ മണ്ഡലം ജനശ്രീ ചെയർമാൻ എം.കെ. ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജോസ്റ്റിൻ ജെ. പുതുമന സമ്മാനദാനം നിർവഹിച്ചു.
പഞ്ചായത്ത് മെംബർ ജോയ്സി ഷാജി, വി.വി. ദാമോദരൻ, ഡെന്നി മേച്ചേരി, മജീദ് കോവുന്നേൽ, ജോജോ പുള്ളോലിക്കൽ, ഷോൺ പനക്കച്ചാലിൽ എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.