ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വിറകുപുര തകർന്നു
1545505
Saturday, April 26, 2025 1:50 AM IST
തലശേരി: എരഞ്ഞോളി വടക്കുമ്പാട് കപ്പരച്ചാൽ കുളത്തിന് സമീപം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വിറകുപുര കത്തി നശിച്ചു. ഐ.പി. ദാമോദരന്റെ വീടിനോട് ചേർന്നുള്ള വിറകുപുരയിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
പുലർച്ചെ ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ കോൺക്രീറ്റിൽ പണിത വിറകു പുരയിൽ നിന്നും തീ ആളിക്കത്തുന്നതാണ് കണ്ടത്.
ഉടൻതന്നെ നാട്ടുകാരും തലശേരിയിൽ നിന്നും എത്തിയ അഗ്നിരക്ഷാ സേനയും ചേർന്നാണ് തീയണച്ചത്. വിറകും മറ്റു സാധനങ്ങളും കത്തിനശിച്ചു. കെട്ടിടം പൂർണമായും തകർന്നു.