അലക്സ്നഗർ സെന്റ് ജോസഫ്സ് പള്ളിയിൽ തിരുനാൾ ഇന്നുമുതൽ
1546162
Monday, April 28, 2025 2:01 AM IST
പയ്യാവൂർ: അലക്സ് നഗർ സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്ക പള്ളിയിൽ തിരുനാൾ ഇന്നു മുതൽ മേയ് ഒന്നു വരെ നടക്കും. ഇന്നു വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന.
നാളെ വൈകുന്നേരം 4.30ന് മടമ്പം ഫൊറോന വികാരി ഫാ. സജി മെത്താനത്ത് കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന, പരേത സ്മരണ, സെമിത്തേരി സന്ദർശനം. രാത്രി ഏഴിന് ഭക്തസംഘടനകളുടെ വാർഷികം-ഫാ. സജി മെത്താനത്ത് ഉദ്ഘാടനം ചെയ്യും.
30ന് വൈകുന്നേരം 4.15ന് വാദ്യമേളങ്ങൾ, അഞ്ചിന് ഫാ. സനീഷ് കയ്യാലയ്ക്കകത്തിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന. ഫാ. സിജോ കണ്ണമ്പുഴ തിരുനാൾ സന്ദേശം നല്കും. തുടർന്ന് ചെറുകര ഭാഗത്തേക്ക് തിരുനാൾ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, വാദ്യമേളങ്ങളുടെ ഡിസ്പ്ലേ എന്നിവയും ഉണ്ടായിരിക്കും. സമാപന ദിനമായ ഒന്നിന് വൈകുന്നേരം 4.15 ന് വാദ്യമേളങ്ങൾ.
അഞ്ചിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ് ക്ക് ഫാ. ജിൻസൺ കൊട്ടിയാനിയ്ക്കൽ കാർമികത്വം വഹിക്കും. ഫാ. ജോമോൻ കൂട്ടുങ്കൽ തിരുനാൾ സന്ദേശം നല്കും. പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവയോടെ ആഘോഷച്ചടങ്ങുകൾ സമാപിക്കും.