ഇരിട്ടി ഒയിസ്ക ഭാരവാഹികള്‍ സ്ഥാനമേറ്റു
1545195
Friday, April 25, 2025 1:53 AM IST
ഇരിട്ടി: ഇരിട്ടി ഒയിസ്കയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നിയുക്ത ജില്ലാ പ്രസിഡന്റ് വിനോദ് ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഇരിട്ടി ചാപ്റ്റര്‍ പ്രസിഡന്റ് ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജെയ്സണ്‍ ബേസില്‍, സെക്രട്ടറി കക്കോത്ത് പ്രഭാകരന്, ഇരിട്ടി ചാപ്റ്റര്‍ സെക്രട്ടറി ഡോ. ജി. ശിവരാമകൃഷ്ണന്, വി.ടി. തോമസ്, അഡ്വ. പി.കെ. ആന്റണി, എ.കെ. ഹസന്, ദിവ്യ ദേവദാസ്, റെജി തോമസ്, ജോയ് പടിയൂര്‍, ജെയിംസ് പ്ലാക്കിയില്‍, മനോജ് അമ്മ, പ്രദീപ് കുമാര്‍ കാക്കറയില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇരിട്ടി മേഖലയില്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഒയിസ്ക ഇന്റര്‍നാഷണലിനു നൂതന പ്രോജക്ടുകള്‍ സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഭാരവാഹികള്‍: ഡോ. ജി. ശിവരാമകൃഷ്ണന്-പ്രസിഡന്റ്, എ.കെ. ഹസന്-വൈസ് പ്രസിഡന്റ്, അഡ്വ. പി.കെ. ആന്റണി -സെക്രട്ടറി, ഹര്ഷന് ഇമ്മാനുവേല്‍-ജോയിന്റ് സെക്രട്ടറി, ഷാജി ജോസ് കുറ്റിയില്‍-ട്രഷറര്‍.