ബിഎസ്എൻഎൽ കേബിൾ മോഷണം അതിഥി തൊഴിലാളി പിടിയിൽ
1546047
Sunday, April 27, 2025 7:49 AM IST
ന്യൂമാഹി: പെരിങ്ങാടി മമ്മിമുക്കിൽ നിന്നും ബിഎസ്എൻഎൽ കേബിൾ മുറിച്ചു മാറ്റുന്നതിനിടെ അതിഥി തൊഴിലാളി പിടിയിൽ. പ്ലാസ്റ്റിക്ക് ബോട്ടിലുകൾ ശേഖരിക്കുന്ന ആസാം സ്വദേശി ബാബുവാണ് നാട്ടുകാരുടെ പിടിയിലാകുന്നത്. ഇയാൾ മോന്താലിലാണ് താമസിക്കുന്നത്. ന്യൂമാഹി പോലീസ് തൊണ്ടി മുതൽ സഹിതമാണ് പോലീസിനെ കസ്റ്റഡിയിലെടുത്തത്.