ലഹരിക്കെതിരേ പൊതുസമൂഹം ഉണരണം: കെ.വി. സുമേഷ് എംഎല്‍എ
1546037
Sunday, April 27, 2025 7:49 AM IST
പയ്യാവൂർ: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനത്തി ന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം പയ്യാവൂരിൽ കെ.വി. സുമേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലഹരി വിപത്തിനെതിരെയുള്ള മഹായജ്ഞത്തിന് നാടിന്റെയാകെ പിന്തുണയും പങ്കാളിത്തവും ആവശ്യമാണെന്ന് എംഎല്‍എ പറഞ്ഞു.
എൻ.വി. രമേശൻ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി അനൂജ് പാലിവാള്‍ മുഖ്യാതിഥിയായിരുന്നു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, ഡിവൈഎസ്പിമാരായ ധനജ്ഞയബാബു, കെ.വി. പ്രമോദൻ, കെ.വി. ശിവദാസൻ, നേതാക്കളായ ആർ. പ്രശാന്ത്, പി.പി. മഹേഷ്കുമാർ, പി.രമേശൻ, പി.വി. രാജേഷ്, കെ. പ്രവീണ, കെ.പി. അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.