റീ സർവേ സൂപ്രണ്ട് ഓഫീസ് മാറ്റരുത്; കളക്ടറെ കണ്ട് സർവകക്ഷി സംഘം
1546040
Sunday, April 27, 2025 7:49 AM IST
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരത്ത് പ്രവർത്തിച്ചുവരുന്ന റീ സർവേ സൂപ്രണ്ട് ഓഫീസ് മട്ടന്നൂരിലേക്ക് മാറ്റാനുള്ള നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സജീവ് ജോസഫ് എംഎൽഎ, നഗരസഭ അധ്യക്ഷ ഡോ. കെ.വി. ഫിലോമിന എന്നിവരുടെ നേതൃത്തിൽ സർവകക്ഷി നേതാക്കൾ ജില്ലാ കളക്ടർ അരുൺ കെ. വിജയന് നിവദനം നൽകി.
പൊതുജനങ്ങളുമായി ബന്ധമില്ലാത്തതിനാലാണ് മട്ടന്നൂരിലേക്ക് മാറ്റുന്നതെന്ന് കളക്ടർ അറിയിച്ചു. മന്ത്രിസഭ തലത്തിൽ ഇടപെടൽ നടത്തി അതിൽ തീരുമാനം ഉണ്ടായാൽ ഇവിടെ തന്നെ തുടരുന്നതിനുള്ള നടപടികൾ സ്വീകരിക്കുമന്നും കളക്ടർ നിവേദക സംഘത്തെ അറിയിച്ചു.
നേതാക്കളായ ഇ.വി. രാമകൃഷ്ണൻ, എൻ.പി. സിദ്ദിഖ്, വി.സി. രാമചന്ദ്രൻ, ടി. കെ. വത്സൻ, വർഗീസ് വയലാമണ്ണിൽ, കെ. സലാവുദ്ധീൻ, കെ. ശശിധരൻ, എം.വി. ജഗത്, ശ്രീകണ്ഠപുരം വ്യാപാരി വ്യവസായ ഏകോപന സമിതി ട്രഷറർ കെ. മുരളീധരൻ, പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് പോയി റവന്യൂ മന്ത്രിയെ നേരിട്ടു കണ്ട് നിവേദനം നൽകാൻ സർവകക്ഷിയോഗം തീരുമാനിച്ചു.