മട്ടന്നൂരിൽ കഞ്ചാവ് ചെടി കണ്ടെത്തി
1546055
Sunday, April 27, 2025 7:49 AM IST
മട്ടന്നൂർ: മട്ടന്നൂർ നഗരത്തിൽ എക്സൈസ് കഞ്ചാവ് ചെടി കണ്ടെത്തി. മട്ടന്നൂർ-തലശേരി റോഡരികിൽ കാനറാ ബാങ്ക് എടിഎമ്മിന് സമീപമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി മട്ടന്നൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ലോതർ എൽ. പെരേരയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്.
ചെടി വടകര എൻഡിപിഎസ് പ്രത്യേക കോടതിയിൽ ഹാജരാക്കും. പ്രതിയെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് എക്സൈസ് അറിയിച്ചു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്), കെ. ഉത്തമൻ, പ്രിവന്റീവ് ഓഫീസർ സി.പി. ഷാജി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.കെ. സാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ റിനീഷ് ഓർക്കാട്ടേരി, സി.വി. റിജുൻ എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു.