ആയുർവേദ മെഡിക്കൽ അസോ. ജില്ലാ സമ്മേളനം
1546154
Monday, April 28, 2025 2:01 AM IST
കണ്ണൂർ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ജില്ലാ സമ്മേളനം ഡോ. അരവിന്ദൻ നഗറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. 2025-26 വർഷത്തെ സംസ്ഥാന ബജറ്റിൽ നാട്ടുവൈദ്യവും-പാരമ്പര്യ വൈദ്യം സംരക്ഷണത്തിനായി കമ്മീഷൻ രൂപീകരിക്കുന്നതിനും ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള നിർദേശങ്ങളിൽ നിന്നും സർക്കാർ പിൻമാറണമെന്ന് സർക്കാർ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഡോ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ.സി. അജിത്കുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഡോ. സിരി സൂരജ് സംസ്ഥാന കമ്മിറ്റി റിപ്പോർട്ടും സോൺ സെക്രട്ടറി യു.പി. ബിനോയ് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ഡോ. അനൂപ് ഭാസ്കർ ജില്ലാ റിപ്പോർട്ടും ഡോ. ലയ ബേബി വനിതാ കമ്മിറ്റി റിപ്പോർട്ടും ജില്ലാ ട്രഷറർ ഡോ. സനൂപ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി ഡോ. എ. രാമചന്ദ്രൻ-പ്രസിഡന്റ്, ഡോ.അനൂപ് ഭാസ്കർ-സെക്രട്ടറി, ഡോ. ടി.വി. ശ്രീജിത്ത്-ട്രഷറർ എന്നിവരെയും വനിതാ കമ്മിറ്റി ചെയർപേഴ്സണായി ഡോ. ആർ. ബിന്ദുവിനെയും വനിതാ കമ്മിറ്റി കൺവീനറായി ഡോ. എ.എം. അനുപമയെയും തെരഞ്ഞെടുത്തു.