ഇടിമിന്നലിൽ വീടുകൾക്കു നാശം
1546048
Sunday, April 27, 2025 7:49 AM IST
ഇരിട്ടി: ആറളം പഞ്ചായത്തിൽ ഇടിമിന്നലിൽ വീടുകൾക്കു നാശം. ആറളം പഞ്ചായത്തിലെ വിയറ്റ്നാം പട്ടികവർഗ സങ്കേതത്തിലെ വീടുകൾക്കാണു കഴിഞ്ഞദിവസം രാത്രിയുണ്ടായ ഇടിമിന്നലിൽ നാശനഷ്ടം സംഭവിച്ചത്. വിയറ്റ്നാമിൽ താമസിക്കുന്ന വേലേരി ജാനു, പാലുമ്മി പുഷ്പ എന്നിവരുടെ വീടുകൾക്കാണു കനത്ത നാശം സംഭവിച്ചത്.
ഇടിമിന്നലുണ്ടായ സമയത്ത് ജാനുവിന്റെ വീട്ടിൽ മകന്റെ ഭാര്യ ഷംനയും അവരുടെ ചെറിയ കുട്ടിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവർക്ക് ഇടിമിന്നലിൽ ഭയന്ന് ബോധക്ഷയം സംഭവിച്ചു.
ഇടിമിന്നലിനുശേഷം അയൽപക്കത്തുള്ളവർ വന്നു നോക്കിയപ്പോഴാണ് ഇവരെ വീടിനുള്ളിൽ കണ്ടത്. ഇടിമിന്നലിൽ വീടിന്റെ ഭിത്തി ഉൾപ്പെടെ തകർന്ന നിലയിലാണ്. വീടിന്റെ വയറിംഗ് തകർന്നിട്ടുണ്ട്. നഷ്ടപരിഹാരത്തിനായി ആറളം വില്ലേജിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ് ഈ കുടുംബങ്ങൾ. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.സി. രാജു ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സംഭവസ്ഥലം സന്ദർശിച്ചു.