അവധിക്കാല യോഗ ക്യാമ്പ്
1546059
Sunday, April 27, 2025 7:52 AM IST
പറശിനിക്കടവ്: കുട്ടികളുടെ മാനസിക ശാരീരിക സംരക്ഷണത്തിനും ആരോഗ്യത്തിനും വേണ്ടി എം.വി.ആർ ആയുർവേദ മെഡിക്കൽ കോളജ് പറശിനിക്കടവിലെ സ്വസ്ഥവൃത്ത ഡിപ്പാർട്ട്മെന്റ് അവധിക്കാല യോഗ ക്യാമ്പ് സംഘടിപ്പിക്കുന്നു.
കുട്ടികൾക്ക് തീർത്തും അനുയോജ്യമായ രീതിയിലാണു പരിശീലനം സംഘടിപ്പിക്കുന്നത്. മൂന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് പ്രസ്തുത ക്യാമ്പിൽ പങ്കെടുക്കാം. 29 മുതൽ മേയ് ഏഴുവരെ രാവിലെ ഒന്പതുമുതൽ ഉച്ചയ്ക്ക് 12 വരെയാണു പരിശീലനം. ഫോൺ: 8086995286.