അപകടത്തിന് കാരണമാകുന്ന സർക്കാർ ഭൂമിയിലെ മരക്കൊന്പുകൾ മുറിച്ചുമാറ്റണമെന്ന്
1546156
Monday, April 28, 2025 2:01 AM IST
ആലക്കോട്: കാപ്പിമല സർക്കാർ ഭൂമിയിലുള്ള മരങ്ങളുടെ ശിഖരങ്ങൾ അപകടകരമായി റോഡിലേക്ക് ചാഞ്ഞു നിൽക്കുന്നത് സ്കൂൾ കുട്ടികൾക്കും പള്ളിയിൽ പോകുന്നവർക്കും വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും ഭീഷണിയായിരിക്കുകയാണ്.
മരങ്ങളുടെ ശിഖിരങ്ങൾ വൈദ്യുത ലൈനിലേക്ക് വീഴുന്നതും അപകട ഭീഷണിക്ക് കാരണമാകുന്നുണ്ട്. മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റുന്നതിന് പല പ്രാവശ്യം അപേക്ഷ നല്കിയിട്ടും മുറിച്ച് മാറ്റാത്ത നടപടിയെ കത്തോലിക്കാ കോൺഗ്രസ് ആലക്കോട് മേഖലാ കമ്മിറ്റി അപലപിച്ചു.
അപകടകരമായ ശിഖരങ്ങൾ എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്ന് മേഖല കമ്മറ്റി ആവശ്യപ്പെട്ടു. ഫാ. ജിബിൻ വട്ടംകാട്ടേൽ ഉദ്ഘാടനം ചെയ്തു. ബേബി കോയിക്കൽ അധ്യക്ഷത വഹിച്ചു.
ഫാ. ജോസഫ് കുത്തുളിയിൽ മുഖ്യപ്രഭാഷണം നടത്തി. ടോമി കണയങ്കൽ, ബേബി മുണ്ടയ്ക്കൽ, ബിന്ദു കാഞ്ഞിരത്തിനാൽ തുടങ്ങിയവർ പ്രസംഗിച്ചു.