പരീക്ഷാ നടത്തിപ്പിലെ പിഴവ് പ്രതിഷേധാർഹം: എഐഎസ്എഫ്
1546034
Sunday, April 27, 2025 7:49 AM IST
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ പരീക്ഷയ്ക്ക് വിദ്യാർഥികൾ തയാറായി വന്നശേഷം ചോദ്യപേപ്പറില്ലാത്തതിനാൽ പരീക്ഷ മാറ്റിവച്ചത് പരീക്ഷാ നടത്തിപ്പിലെ ഗുരുതര പിഴവാണെന്നും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത അലംഭാവമാണ് സർവകലാശാലയുടെ ഭാഗത്തു നിന്നുണ്ടായതെന്നും എഐഎസ്എഫ്. സർവകലാശാലയുടെ ഭാഗത്തു നിന്നുണ്ടായത് വിദ്യാർഥി വിരുദ്ധ നിലപാടാണ്.
ഇത്തരം സംഭവങ്ങൾ വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുകയും സർവകലശാലയുടെ വിശ്വസം നഷ്ടപ്പെടുത്തുന്നതുമാണ്. വീഴ്ചകൾ ഗൗരവമായി പരിശോധിച്ച് പരീക്ഷാ നടത്തിപ്പ് കൂടുതൽ സുതാര്യമാക്കണമെന്ന് എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് എ. പ്രണോയും സെക്രട്ടറി സി. ജസ്വന്തും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.