നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് ഒരാൾക്കു പരിക്ക്
1546039
Sunday, April 27, 2025 7:49 AM IST
പഴയങ്ങാടി: പഴയങ്ങാടി-പിലാത്തറ കെഎസ്ടിപി റോഡിൽ ചെറുതാഴം രാമപുരത്ത് നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. വാടിക്കൽ സ്വദേശി മുഹാദിനാണ് പരിക്കേറ്റത്.
ഗുരുതരമായ പരിക്കേറ്റ ഇയാളെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടോടെ രാമപുരം കൊത്തികുഴിച്ച പാറയിലായിരുന്നു അപകടം.