മാടായിപ്പാറയിൽ വൻ തീപിടിത്തം
1546159
Monday, April 28, 2025 2:01 AM IST
പഴയങ്ങാടി: ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിൽ വൻ തീപിടിത്തം. ഏക്കറു കണക്കിന് പുൽമേടുകൾ കത്തിനശിച്ചു. പാറക്കുളത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് വൻ അഗ്നിബാധ ഉണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം.
നാട്ടുകാരുടെ ശ്രമം സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് ഒഴിവാക്കി. മാടായി മഹോത്സവത്തിന്റെ ഉദ്ഘാടനത്തിനെത്തിയ നാട്ടുകാരും മറ്റും തീ അണക്കാൻ നേതൃത്വം നല്കി. പയ്യന്നൂരിൽ നിന്ന് എത്തിയ അഗ്നിശമന സേനയും ചേർന്നാണ് മണിക്കൂറുകൾ നീണ്ട ശ്മത്തിനൊടുവിൽ തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്.