റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് മികച്ച നേട്ടം
1546053
Sunday, April 27, 2025 7:49 AM IST
കണ്ണൂർ: 2024- 25 വര്‍ഷ കാലയളവില്‍ റൂഡ്സെറ്റിന്നു സമസ്ത മേഖലയിലും മികച്ച നേട്ടം കൈവരിക്കാനായെന്ന് ജില്ലാതല ആര്‍സെറ്റി ഉപദേശക സമിതി ത്രൈമാസ അവലോകന യോഗം വിലയിരുത്തി. അടുത്ത സാമ്പത്തിക വര്‍ഷം ബൃഹത്തായ പരിശീലന-കര്‍മ പരിപാടികള്‍ നൈപുണ്യ മേഖലയില്‍ നടപ്പിലാക്കാനും തീരുമാനിച്ചു.
തളിപ്പറമ്പ് റവന്യൂ ഡവലപ്മെന്റ് ഓഫീസര്‍ ടി.വി. രഞ്ജിത് അധ്യക്ഷത വഹിച്ചു. ഉപദേശകസമിതി വൈസ് ചെയര്‍മാനും കാനറാ ബാങ്ക് കണ്ണൂര്‍ മേഖലാ മേധാവിയുമായ അന്‍ഷുമാന്‍ ഡേ റൂഡ്സെറ്റിയില് നിന്നുള്ള സംരംഭകര്‍ക്കായി വായ്പാ സൗകര്യം ഒരുക്കുമെന്ന് അറിയിച്ചു.
ഡയറക്ടര്‍ സി.വി. ജയചന്ദ്രന്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ രഞ്ജു മണി, സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ജോസഫ് പൈക്കട, ദേശീയ നൈപുണ്യ ഇന്‍സ്റ്റിറ്റൂട്ട് കോഴിക്കോട് ട്രെയിനിംഗ് ഓഫീസര്‍ ബി.കെ. ബിജോയ്, തുടങ്ങിയവർ പങ്കെടുത്തു.