റീ സർവേ സൂപ്രണ്ട് ഓഫീസ് മാറ്റരുത്: സർവകക്ഷി യോഗം
1544591
Wednesday, April 23, 2025 1:55 AM IST
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരത്ത് പ്രവർത്തിച്ചുവരുന്ന റീ സർവേ സൂപ്രണ്ട് ഓഫീസ് മട്ടന്നൂരിലേക്ക് മാറ്റുന്ന നടപടി പുനഃപരിശോധിക്കണമെന്ന് സർവകക്ഷിയോഗം ആവശ്യപ്പെട്ടു. ശ്രീകണ്ഠപുരം മുനിസിപ്പൽ ഓഫീസിൽ വിളിച്ചു ചേർത്ത സർവകക്ഷിയോഗം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. ഓഫീസ് ശ്രീകണ്ഠപുരത്ത് തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ കെ. ശിവദാസൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.