വീട്ടിൽ കയറി ആക്രമണം നടത്തിയ ആറുപേർക്കെതിരേ കേസ്
1543909
Sunday, April 20, 2025 5:15 AM IST
മയ്യിൽ: വീട്ടിൽ കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആക്രമണം നടത്തിയ ആറുപേർക്കെതിരെ പോലീസ് കേസെടുത്തു. നാറാത്ത് വാച്ചാപ്പുറത്തെ വീട്ടമ്മ സജിത എടച്ചേരിയന്റെ പരാതിയിലാണു സൂരജ്, പി.ആർ. രാജീവൻ എന്ന ബാബു, ചപ്പടി ഉമേഷ്, മട്ടാങ്കീൽ രാജീവൻ, ടിങ്കു എന്നിവർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തത്.
16ന് പുലർച്ചെയായിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതികൾ ജനൽചില്ലുകൾ അടിച്ചുതകർക്കുകയും അശ്ലീലഭാഷയിൽ ചീത്ത വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണു കേസെടുത്തത്.
പരാതിക്കാരിയുടെ മകനും പ്രതികളും തമ്മിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ തുടർച്ചയായിരുന്നു ആക്രമണം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.