എല്ലാ പഞ്ചായത്തുകളിലും കളിക്കളം നിർമിക്കും: മന്ത്രി അബ്ദുറഹ്മാൻ
1544370
Tuesday, April 22, 2025 2:06 AM IST
ഉളിക്കൽ: സംസ്ഥനത്തെ എല്ലാ പഞ്ചായത്തുകളിലും കളിക്കളം നിർമിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തി ഉളിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന മൈതാനം പ്രവൃത്തിയും പ്രധാന മന്ത്രി ജൻ വികാസ് കാര്യക്രം പദ്ധതിയുടെ ഭാഗമായി നിർമിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായി രുന്നു അദേഹം.
വരും കാലങ്ങളിൽ കായികം എന്ന വിഷയം സിലബസാക്കുമെന്നും മന്ത്രി പറഞ്ഞു. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി വിശിഷ്ടാതിഥി യായി പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ്. ലിസി, കണ്ണൂർ എഡിഎം പദ്മചന്ദ്രക്കുറിപ്പ്, ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ സബിൻ സമീദ്, സ്കൂൾ പ്രിൻസിപ്പൽ ഇ.എം. ജോർജ്, മുഖ്യാധ്യാപകൻ എം.വി. സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.