പോലീസുകാർക്ക് കുട നൽകി ശ്രവണ ഹിയറിംഗ് എയ്ഡ് സെന്റർ
1543914
Sunday, April 20, 2025 5:15 AM IST
തളിപ്പറന്പ്: കൊടുംചൂടിനെ പ്രതിരോധിക്കാന്‍ പോലീസുകാർക്ക് കുട നൽകി ശ്രവണ ഹിയറിംഗ് എയ്ഡ് സെന്റർ. തളിപ്പറന്പിൽ നടന്ന ചടങ്ങിൽ ഡിവൈഎസ്പി പ്രദീപൻ കണ്ണിപ്പൊയിൽ ശ്രവണ ഹിയറിംഗ് എയ്ഡ് സെന്റര്‍ ഫൗണ്ടര്‍ ആന്‍ഡ് എംഡി ശ്രീജിത്ത് ഇളംമ്പിലാത്തിൽനിന്ന് കുടകൾ ഏറ്റുവാങ്ങി.
ഗതാഗതം നിയന്ത്രിക്കാന്‍ നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കുട നല്‍കിയത്.
ജില്ലയിലെ ഗതാഗതം നിയന്ത്രിക്കാന്‍ നിയോഗിച്ചിട്ടുള്ള വിവിധ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുട എത്തിയ്ക്കുവാന്‍ കഴിയുമെന്നും ഡിവൈഎസ്പി പ്രദീപന് കണ്ണിപ്പൊയില്‍ കൂട്ടിച്ചേര്‍ത്തു.