വല്യമ്മ വിറക് വെട്ടുന്നതിനിടെ കത്തികൊണ്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം
1544587
Wednesday, April 23, 2025 1:55 AM IST
ആലക്കോട്: വല്യമ്മ വിറക് വെട്ടുന്നതിനിടെ കത്തി തലയിൽക്കൊണ്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. ആലക്കോട് കോളി അങ്കണവാടിക്കു സമീപം മച്ചിനി വിഷ്ണു-പ്രിയ ദമ്പതികളുടെ മകൻ ദയാൽ ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെ വീടിനു സമീപത്തുനിന്ന് വിറക് വെട്ടുകയായിരുന്ന വല്യമ്മ നാരായണിയുടെ അരികിലെത്തിയ കുട്ടിയുടെ തലയിൽ അബദ്ധത്തിൽ കത്തി പതിക്കുകയായിരുന്നു. ഉടൻ ആലക്കോട് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
80 വയസുള്ള നാരായണിക്ക് കണ്ണിന് കാഴ്ചക്കുറവുണ്ട്. പോസ്റ്റുമാർട്ടത്തിനായി ദയാലിന്റെ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. ദീഷിത ഏക സഹോദരിയാണ്.