വീടാക്രമിച്ച അഞ്ചു പേർക്കെതിരെ കേസ്
1544076
Monday, April 21, 2025 1:25 AM IST
പരിയാരം: തീയക്ഷേമസഭയെ അനുകൂലിച്ച് സംസാരിച്ച വിരോധത്തിൽ വീടാക്രമിച്ചതായി പരാതി. കാരാട്ടെ കുന്നപ്പട വീട്ടില്‍ കെ.പ്രകാശന്റെ (52) വീടിനു നേരെയാണ് അക്രമം നടന്നത്. അഞ്ചംഗം സംഘം അതിക്രമിച്ച് കയറി വരാന്തയിലെയും കിടപ്പ്മുറികളുടെയും ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നു.
പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി പ്രകാശൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പ്രകാശന്റെ പരാതിയിൽ ആറത്തിപ്പറമ്പിലെ രതീഷ്, കണ്ടാലറിയാവുന്ന മറ്റ് നാലുപേർക്കെതിരെയും പോലീസ് കേസെടുത്തു. 19ന് രാത്രി പത്തോടെയായിരുന്നു സംഭവം. കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട്കാവ് ഉല്‍സവവുമായി ബന്ധപ്പെട്ട് വാഹന പാര്ക്കിംഗിന ചൊല്ലി കഴിഞ്ഞ ദിവസം പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നു. ഇതേപ്പറ്റി പ്രകാശന് പരസ്യമായി അഭിപ്രായപ്രകടനം നടത്തിയതാണ് പ്രകോപനത്തിന് കാരണമെന്നാണ് പരാതിയില്‍ പറയുന്നത്.