സഹകരണ സ്ഥാപനങ്ങൾ തലമുറയുടെ ആവശ്യം: മാർ ജോസഫ് പാംപ്ലാനി
1544582
Wednesday, April 23, 2025 1:55 AM IST
ഇരിട്ടി: പരസ്പര സഹകരണമാണ് ഒരു സമൂഹത്തിന്റെ വളർച്ചയുടെ അടിസ്ഥാനമെന്നും അതുകൊണ്ടു തന്നെ സഹകരണ സ്ഥാപനങ്ങൾ തലമുറയുടെ ആവശ്യമാണെന്നും തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. അതിരൂപതയുടെ കീഴിലുള്ള എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂ
ഷൻസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (ട്രെയിക്സ്) മൂന്നാമത്തെ ശാഖ ഇരിട്ടി - തന്തോട് റോഡിലുള്ള സാൻജോസ് റിവർവ്യൂ ഹൈറ്റ്സിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ് . ഇന്ത്യൻ ബാങ്കിംഗ് രംഗത്ത് രണ്ടാം സ്ഥാനത്തുള്ള ബാങ്ക് ഓഫ് ബറോഡയെ പോലെ കേരളത്തിലെ സഹകരണരംഗത്തെ ബാങ്ക് ഓഫ് ബറോഡയാണ് ട്രെയിക്സ് എന്നും മാർ ജോസഫ് പാംപ്ലാനി ചൂണ്ടിക്കാട്ടി.
ട്രെയിക്സ് അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എംഎൽഎ ആദ്യനിക്ഷേപം സ്വീകരിച്ചു. സ്ട്രോംഗ് മുറി ആൻഡ് ലോക്കർ സഹകരണ സംഘം ജോയിന്റ് രിജിസ്ട്രാർ (ജനറൽ) വി. രാമകൃഷ്ണനും കംപ്യൂട്ടർ സ്വിച്ച് ഓൺ കർമം വിമൽജ്യോതി എൻജിനിയറിംഗ് കോളജ് മാനേജർ ഫാ. ജയിംസ് ചെല്ലങ്കോട്ടും ഓഹരി സമാഹരണം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) എ.കെ. ഉഷയും ലോഗോ പ്രകാശനം പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനിയും നിർവഹിച്ചു.
ചീഫ് പ്രമോട്ടർ കെ.ജെ. ജോർജിനെ ആദരിച്ചു. ഡയറക്ടർമാരായ തലശേരി അതിരൂപത വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, പ്രൊക്കുറേറ്റർ ഫാ. ഡോ. ജോജി കാക്കരമറ്റം, സഹകരണ വകുപ്പ് യൂണിറ്റ് ഇൻസ്പെക്ടർ കെ.പി. ശ്രീജിത്ത്കുമാർ, പായം പഞ്ചായത്തംഗം പി.പി. കുഞ്ഞൂഞ്ഞ്, അധ്യാപക പ്രതിനിധി മാത്യു ജോസഫ്, ഇരിട്ടി സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ജോസഫ് കളരിക്കൽ, സംഘം വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ്, സെക്രട്ടറി ബിന്ദു. എം. ജോർജ്, ശാഖാ മാനേജർ ജോഷി തോമസ് മരങ്ങാട്ടുമ്യാലിൽ എന്നിവർ പ്രസംഗിച്ചു.