ഓവുചാലുകൾ മണ്ണിട്ടുമൂടി: മലിനജലം കെട്ടിക്കിടക്കുന്നു
1544360
Tuesday, April 22, 2025 2:06 AM IST
തളിപ്പറമ്പ്: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഓവുചാലുകൾ മണ്ണിട്ട് മൂടിയതു കാരണം മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം പരത്തുന്നത് പ്രദേശത്തുള്ളവർക്ക് ദുരിതമാകുന്നു. ഒന്നാം വാർഡിലൂടെ കടന്നുപോകുന്ന ഓവുചാൽ നികത്തിയത് കാരണം മലിനജലം മുപ്പത്തിനാലാം വാർഡിൽ ഒഴുകി പോകാതെ കെട്ടിക്കിടക്കുകയാണ്. ഇത് കൊതുകുശല്യത്തിനൊപ്പം രോഗ ഭീഷണിക്കും കാരണമാകുന്നുണ്ട്.
ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെട്ട് മലിനജലം ഒന്നാം വാർഡിലെ പുഴയുടെ ഭാഗത്തേക്ക് ഒഴുക്കിവിടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മുപ്പത്തിനാലാം വാർഡ് കൗൺസിലർ കെ.എം. ലത്തീഫ് ആവശ്യപ്പെട്ടു.