വാദ്യോപകരണങ്ങൾ വിതരണം ചെയ്തു
1544078
Monday, April 21, 2025 1:25 AM IST
നടുവിൽ: നടുവിൽ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിക വർഗ വിഭാഗം യുവാക്കൾക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. പ്രസിഡന്റ് ബേബി ഓടംപള്ളിൽ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സി.എച്ച്. സീനത്ത് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ സെബാസ്റ്റ്യൻ വിലങ്ങോലിൽ,ജോസ് ആലിലക്കുഴിയിൽ, അംഗം പി. ബഷീറ,അസി. സെക്രട്ടറി എം.ജി. സുഭാഷ്,കെ.കെ. സുരേഷ് എന്നിവർ പ്രസംഗിച്ചു. 5,90,000 രൂപയാണ് വാദ്യോപകരണ വിതരണത്തിനായി വകയിരുത്തിയത്.