രോഗം ഭേദമായി; രണ്ടു വീൽചെയറും മൂന്ന് വാക്കേഴ്സും ആശുപത്രിക്ക് കൈമാറി
1544577
Wednesday, April 23, 2025 1:55 AM IST
മാഹി: പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡയബറ്റിക്ക് ഫൂട്ട് അൾസറുമായെത്തിയ 68 കാരിക്ക് ഒരാഴ്ചയ്ക്കകം അസുഖം ഭേദമായി. ഇതേ തുടർന്ന് രോഗിയുടെ ബന്ധുക്കൾ പള്ളൂർ ആശുപത്രിക്ക് സൗജന്യമായി രണ്ട് വീൽ ചെയറും മൂന്ന് വാക്കേഴ്സും കൈമാറി. പയ്യന്നൂർ കുഞ്ഞിമംഗലം ഫാത്തിമ മൻസിലിൽ കുഞ്ഞയിസുവാണ് കഴിഞ്ഞ 12 ന് ചികിത്സയ്ക്കായി പള്ളൂർ ആശുപത്രിയിൽ എത്തിയത്.
ജനറൽ ഫിസിഷ്യനും ഡയബറ്റിക് ഫൂട്ട് അൾസർ ചികിത്സാ വിദഗ്ധനുമായ ഡോ.ടി.വി. പ്രകാശിന്റെ ഒരാഴ്ച നീണ്ട ചികിത്സയെ തുടർന്നാണ് രോഗം ഭേദമായി കഴിഞ്ഞ ദിവസം ആശുപത്രി യിൽ നിന്ന് സിസ്ചാർജായത്. പള്ളൂർ ആശുപത്രി ജീവനക്കാരോടും ഡോക്ടർ ടി.വി.പ്രകാശിനോടും ഉള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊണ്ടാണ് ഇവരുടെ ഭർത്താവ് മുഹമ്മദ് ആശുപത്രി ഉപകരണ ങ്ങൾ കൈമാറിയത്.