ഒപ്പുമരവുമായി അഭിഭാഷകരുടെ പ്രതിഷേധ കൂട്ടായ്മ
1543933
Sunday, April 20, 2025 5:31 AM IST
പയ്യന്നൂര്‍: കോടതി ഫീസില്‍ ഭീമമായ വര്‍ധനവ് വരുത്തിയ നടപടിക്കെതിരേ ഒപ്പുമരവുമായി അഭിഭാഷകരുടെ പ്രതിഷേധ കൂട്ടായ്മ. ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് പയ്യന്നൂര്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പയ്യന്നൂര്‍ ക്വിറ്റ് ഇന്ത്യാ സ്തൂപത്തിന് സമീപം പ്രതിഷേധം സംഘടിപ്പിച്ചത്. ഒപ്പുമരത്തില്‍ ഒപ്പുചാര്‍ത്തി മുൻ ജില്ല ലോയേഴ്സ് കോൺഗ്രസ് പ്രസിഡന്റ് ഡി.കെ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
കോടതി വ്യവഹാരങ്ങളിലെ ഭീമമായ ഫീസ് വര്‍ധനവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും നീതി വിലകൊടുത്ത് വാങ്ങേണ്ട സാഹചര്യം നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും ഗോപിനാഥ് പറഞ്ഞു. ഇത്രയും ഭീമമായി ഫീസ് വര്‍ധിപ്പിച്ചതിന്റെ മാനദണ്ഡത്തെക്കുറിച്ച് സർക്കാർ നിയോഗിച്ച ജസ്റ്റിസ് വി.കെ. മോഹനന് കമ്മിറ്റി ഇതുവരെയും തുറന്നുപറയാന്‍ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നൗഷാദ് വാഴവളപ്പിൽ അധ്യക്ഷത വഹിച്ചു. കെ. ബ്രിജേഷ് കുമാർ, പി. പ്രഭാകരൻ, കെ.വി. ശശീധരൻ നമ്പ്യാർ, വി. രവീന്ദ്രൻ, കെ.കെ. പദ്മനാഭൻ, മനോഹരൻ പയ്യന്നൂർക്കാരൻ, കെ. ഷീജ തുടങ്ങിയവർ പ്രസംഗിച്ചു.