62 വര്‍ഷങ്ങള്‍ക്ക് ശേഷം പുസ്തകങ്ങളുമായി വീണ്ടും സ്കൂളിൽ
1543911
Sunday, April 20, 2025 5:15 AM IST
തളിപ്പറമ്പ്: നീണ്ട 62 വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍വ വിദ്യാര്‍ഥികള്‍ സ്കൂളിലെത്തി നൂറോളം വിലപ്പെട്ട ഗ്രന്ഥങ്ങള്‍ തളിപ്പറമ്പ് മുത്തേടത്ത് സ്കൂള്‍ ലൈബ്രറിക്ക് കൈമാറി. 1963 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാർഥികളാണ് പുസ്തകങ്ങൾ സംഭാവന ചെയ്തത്. ബാച്ചിന്റെ പന്ത്രണ്ടാമത് സംഗമം സ്കൂള്‍ പ്രിന്‍സിപ്പൽ ഡോ. എ. ദേവിക ഉദ്ഘാടനം ചെയ്തു. എ. പദ്മനാഭന് അധ്യക്ഷത വഹിച്ചു.
മുഖ്യാധ്യാപിക ശ്രീജ, റിട്ട. മുഖ്യാധ്യാപകൻ എസ്.കെ. നളിനാക്ഷന്, ലൈബ്രേറിയന്‍ അശ്വിന്, അനുനാഥ്, ബാബു, പി.വി. കുഞ്ഞിരാമന് എന്നിവര്‍ പ്രസംഗിച്ചു. എ. പദ്മനാഭന്, ഉണ്ണി, കെ.വി. പദ്മനാഭന്, പ്രേമ, നളിനി, യശോധര എന്നിവരാണ് നൂറോളം പുസ്തകങ്ങള്നല്കിയത്. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.