തിരുനാൾ ആഘോഷങ്ങൾ
1544079
Monday, April 21, 2025 1:25 AM IST
പെരിങ്ങാല വിശുദ്ധ യൂദാശ്ലീഹായുടെ
തീർഥാടന പള്ളിയിൽ
തേർത്തല്ലി: പെരിങ്ങാല വിശുദ്ധ യൂദാശ്ലീഹായുടെ തീർഥാടന പള്ളിയിൽ യൂദാശ്ലീഹായുടെ നൊവേനയും തിരുനാൾ ആഘോഷവും 25 മുതൽ മേയ് 4 വരെ നടക്കും. 25ന് വൈകുന്നേരം 3:45ന് ദിവ്യകാരുണ്യ ആരാധന. 4.15 ന് തിരുന്നാളിന് തുടക്കം കുറിച്ച് ഇടവക വികാരി ഫാ. മാത്യു കായംമ്മക്കൽ കൊടിയേറ്റും. തുടർന്ന് ആഘോഷമായ കുർബാന വചന സന്ദേശം നൊവേന.
മേയ് രണ്ടുവരെ തിരുനാൾ ദിവസങ്ങളിൽ വൈകുന്നേരം നാലിന് ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുർബാന, വചന സന്ദേശം, പ്രസുദേന്തി വാഴ്ച, നൊവേന എന്നിവ നടക്കും. ഫാ. ജോസഫ് പൂവന്നിക്കുന്നേൽ, ഫാ. സഞ്ജയ് കുരീക്കാട്ടിൽ, ഫാ. ജയ്സൺ പള്ളിക്കര, ഫാ. ജോസഫ് കാനക്കാട്ട്, ഫാ. ഷാജി ചിലമ്പിക്കുന്നേൽ, ഫാ. ഏബ്രഹാം മഠത്തിമ്യാലിൽ, മോൺ. മാത്യു ഇളംതുരുത്തിപടവിൽ എന്നിവർ കാർമികത്വം വഹിക്കും.
മേയ് രണ്ടിന് രാത്രി ഏഴിന് ഗാനമേള. മൂന്നിന് വൈകുന്നേരം 4.30ന് ദിവ്യകാരുണ്യ ആരാധന. അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. ഷോജിൻ കണിയാംകുന്നേൽ, ഫാ. ജോയൽ പനച്ചിപ്പുറം, ഫാ. ജോസഫ് കൈതക്കുളത്ത്, ഫാ. നിബിൻ അരീക്കത്താഴെ എന്നിവർ കാർമികത്വം വഹിക്കും. 6.30 ന് വിശ്വാസപ്രഘോഷണ റാലി, ലദീഞ്ഞ്, വാദ്യമേളങ്ങൾ, സ്നേഹവിരുന്ന് തുടർന്ന് മ്യൂസിക്കൽ ഫ്യൂഷൻ ഷോ. സമാപനദിനമായ നാലിന് രാവിലെ ഒന്പതിന് ആഘോഷമായ റാസ കുർബാനയ്ക്ക് ഫാ. മാത്യു കുന്നേൽ, ഫാ. തോമസ് മേനപ്പാട്ട് പടിക്കൽ എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന് പെരിങ്ങാല കുരിശടിയിലേക്ക് പ്രദക്ഷിണം. പള്ളിയിൽ സമാപന ആശീർവാദം.
വെള്ളരിയാനം ഹോളിക്രോസ് പള്ളിയിൽ
പെരുമ്പടവ്: വെള്ളരിയാനം ഹോളിക്രോസ് പള്ളിയിൽ പരിശുദ്ധ മാതാവിന്റേയും വിശുദ്ധ ഗീവർഗീസ് സഹദായയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാളും നൊവേനയും 24 മുതൽ 27 വരെ നടത്തപ്പെടും. 24ന് വൈകുന്നേരം 3.30ന് ജപമാല, നാലിന് വികാരി ഫാ.തോമസ് ചക്കാനിക്കുന്നേൽ കൊടിയേറ്റും. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠ. 4.30ന് തിരുനാൾ കുർബാന, നൊവേന എന്നിവയ്ക്ക് ഫാ. എയ്ഷ്യൽ ജോസഫ് ആനക്കല്ലിൽ കാർമികത്വം വഹിക്കും.
25, 26 തീയതികളിൽ വൈകുന്നേരം നാലിന് ജപമാല. 4.30ന് തിരുന്നാൾ കുർബാന, നൊവേന എന്നിവയ്ക്ക് ഫാ. സിറിൽ പട്ടാശേരി, ഫാ. മാത്യു പ്രവർത്തുംമലയിൽ എന്നിവർ കാർമികത്വം വഹിക്കും. 25ന് വൈകുന്നേരം 6:45ന് കലാവിരുന്ന്. 26ന് വൈകുന്നേരം ഏഴിന് വിശ്വാസപ്രഘോഷണ പ്രദക്ഷിണം. ഫാ. ജോയൽ പനച്ചിപ്പുറം തിരുനാൾ സന്ദേശം നല്കും. രാത്രി 8.30ന് പള്ളിയിലേക്ക് പ്രദക്ഷിണം. തുടർന്ന് സമാപന ആശീർവാദം. 27 ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന. പത്തിന് മോൺ. ആന്റണി മുതുകുന്നേലിന്റെ കാർമികത്വത്തിൽ തിരുനാൾ കുർബാന, വചന സന്ദേശം. 12ന് പ്രദക്ഷിണം. 12.30ന് സ്നേഹവിരുന്ന്.
കാര്യപ്പള്ളി സെന്റ് മേരീസ് പള്ളിയിൽ
പെരുമ്പടവ്: കാര്യപ്പള്ളി സെന്റ് മേരിസ് പള്ളിയിൽ പരിശുദ്ധ കന്യകാ മറിയത്തിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും തിരുനാൾ മഹോത്സവം 25 മുതൽ മേയ് നാലുവരെ നടക്കും. 25ന് വൈകുന്നേരം നാലിന് ജപമാല. 4.25 ന് ഇടവക വികാരി ഫാ. അനിൽ മങ്ങാട്ട് കൊടിയേറ്റും. 4.30ന് ഫാ. ഏബ്രഹാം മഠത്തിമ്യാലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന.
തുടർന്ന് സെമിത്തേരി സന്ദർ ശനം. ഒപ്പീസ്. 26, 28, 29, 30, മേയ് ഒന്ന് തീയതികളിൽ വൈകുന്നേരം നാലിന് ജപമാല. 4.30ന് വിശുദ്ധ കുർബാന, നൊവേന എന്നിവയ്ക്ക് ഫാ. വിനോദ് മങ്ങാട്ടിൽ, ഫാ. സി.എം. ജോജി, ഫാ. കുര്യാക്കോസ് പ്ലാവ് നിൽക്കുംപറമ്പിൽ, ഫാ. മാത്യു പ്രവർത്തുംമലയിൽ, ഫാ. സജി കിഴക്കേക്കര എന്നിവർ കാർമികത്വം വഹിക്കും. 27ന് രാവിലെ 8:30ന് ജപമാല, ഒന്പതിന് വിശുദ്ധ കുർബാന, നൊവേന. തുടർന്ന് ആദ്യകുർബാന സ്വീകരണം. മേയ് രണ്ടിന് വൈകുന്നേരം 4.30ന് കുരിശുപള്ളി വെഞ്ചരിപ്പ്.
തിരുനാൾ കുർബാന, നൊവേന എന്നിവയ്ക്ക് ഫാ.ജോസഫ് മുട്ടത്തുകുന്നേൽ കാർമികത്വം വഹിക്കും. വൈകുന്നേരം 6.45 ഭക്ത സംഘടനകളുടെ കലാ വിരുന്ന്. മൂന്നിന് വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാനയ്ക്ക് ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കൽ കാർമികത്വം വഹിക്കും. 6.45 ന് വെള്ളോറ ടൗൺ പന്തലിലേക്ക് പ്രദക്ഷി ണം.
തുടർന്ന് വചന സന്ദേശം രാത്രി ഒന്പതിന് ഗാനമേള. സമാപന ദിനമായ നാലിന് രാവിലെ പത്തിന് ഫാ. സെബാസ്റ്റ്യൻ ഐസക്കിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന. വൈകുന്നേരം 6.45ന് കുരിശടിയിലേക്ക് പ്രദക്ഷിണം. സമാപന ആശീർവാദം, സ്നേഹവിരുന്ന് കൊടിയിറക്ക്.