വാർഷികാഘോഷം നടത്തി
1544361
Tuesday, April 22, 2025 2:06 AM IST
പയ്യാവൂർ: കാഞ്ഞിലേരി പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം വാർഷികം ആഘോഷിച്ചു. മുൻകാല ഭാരവാഹികൾ ചേർന്ന് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി. ജനാർദനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.പി. ജയപ്രകാശ് ആമുഖ പ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ എം. ഷിജിൻ ഭരണഘടനയുടെ ആമുഖം വായിച്ചു.
ഹരിതകർമ സേനാംഗങ്ങളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിച്ചു. മിനേഷ് മണക്കാട്ട് പാട്ടും വർത്തമാനവും അവതരിപ്പിച്ചു. കെ.വി. ശശിധരൻ, പി. കുഞ്ഞിരാമൻ, സി.കെ. മധു, കെ. രാജേഷ്, എ.വി. രമേശൻ എന്നിവർ പ്രസംഗിച്ചു.
പരിക്കളം നാടകവേദിയുടെ "അരക്കില്ലം' നാടകം അവതരിപ്പിച്ചു. നാടക പ്രവർത്തകരായ എം. അനിൽകുമാർ, രഞ്ജിത്ത് വെങ്ങോടൻ എന്നിവരെ ചടങ്ങിൽ ഇ. കുഞ്ഞികൃഷ്ണൻ, വി.സി. രാമചന്ദ്രൻ എന്നിവർ ആദരിച്ചു.