അറവ് മാലിന്യങ്ങൾ തള്ളി
1543918
Sunday, April 20, 2025 5:15 AM IST
ചപ്പാരപ്പടവ്: ചപ്പാരപ്പടവിൽ അറവുമാലിന്യങ്ങൾ തള്ളി. ചപ്പാരപ്പടവ് എൽപി സ്കൂളിനു മുകൾവശം റോഡിന്റെ ഇറക്കത്തിലാണ് ഇന്നലെ മാലിന്യങ്ങൾ തള്ളിയത്. പ്രാദേശിക നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ പഞ്ചായത്ത് കാമറ സംവിധാനം സ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ അറിയിച്ചു.
സമീപത്തെ വീട്ടുകാർക്ക് ദുർഗന്ധം കാരണം ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും നാട്ടുകാരും ശുചിത്വ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളുമായി പ്രവർത്തിക്കുന്പോൾ സാമൂഹ്യദ്രോഹികൾ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.