ആനപ്പന്തി കരുണാമയനായ ഈശോയുടെ പള്ളിയിൽ തിരുനാൾ
1543936
Sunday, April 20, 2025 5:31 AM IST
ആനപ്പന്തി: ആനപ്പന്തി കരുണാമയനായ ഈശോയുടെ പള്ളിയിൽ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. ബിജു തേലേക്കാട്ട് കൊടിയേറ്റി.
ഇന്ന് രാവിലെ 7.30ന് വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന. 21 മുതൽ 25 വരെ വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന. 26ന് വൈകുന്നേരം നാലിന് ആഘോഷമായ റാസ കുർബാന, നൊവേന. 27ന് രാവിലെ 9.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, നൊവേന, പ്രദിക്ഷിണം, സമാപനാശീർവാദം.
വിവിധ ദിവസങ്ങളിലായുള്ള തിരുനാൾ കർമങ്ങൾക്ക് ഫാ. ഫിഡൽ തച്ചിൽ, ഫാ. എൻ.എം. തോമസ് (ഡോൺ ബോസ്കോ കോളജ് അങ്ങാടിക്കടവ്), ഫാ. കുര്യാക്കോസ് കളരിക്കൽ, ഫാ. തോമസ് വടക്കേമുറി, ഫാ. തോമസ് കിടാരത്തിൽ, ഫാ. ഫ്രാൻസിസ് റാത്തപ്പള്ളിൽ, ഫാ. അഭിലാഷ് ചെല്ലംകോട്ട്, ഫാ. മാത്യു കുന്നേൽ, ഫാ. തോമസ് മേനപ്പാട്ടുപടിക്കൽ, ഫാ. മാത്യു വലിയപറമ്പിൽ എന്നിവർ കാർമികത്വം വഹിക്കും.