പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ മെഗാ മാർഗംകളി അരങ്ങേറി
1544371
Tuesday, April 22, 2025 2:06 AM IST
ഇരിട്ടി: അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് പള്ളിയിൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 75 നർത്തകർ പങ്കെടുത്ത മെഗാ മാർഗംകളി അരങ്ങേറി. ഈസ്റ്റർ കുർബാനയ്ക്ക് ശേഷമാണ് മാർഗംകളി സംഘടിപ്പിച്ചത്. കെസിവൈഎം സംഘടനയുടെ നേതൃത്വത്തിൽ മാതൃവേദി, മതബോധനം, ക്രെഡിറ്റ് യൂണിയൻ എന്നീ സംഘടനകളുടെ സഹകരണത്തോടെയായിരുന്നു മാർഗംകളി അവതരിപ്പിച്ചത്.
ഫാ. ഫിലിപ്പ് മുട്ടുമണ്ണിൽ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ബോബൻ റാത്തപ്പള്ളി, മുഖ്യാതിഥിതിയായിരുന്നു. ജെസ്ലിൻ കുറ്റാരപ്പിള്ളിൽ, എൽഫീന ആലപ്പാട്ട്, അനിയാ പറയാനിക്കൽ, റെയ്ച്ചൽ കിളിചുണ്ടൻമാക്കൽ, ഡെൽന കാളമ്പാനാൽ, എയ്ഞ്ചൽ ഇടയാട്ടുപള്ളിയിൽ, എയ്ഞ്ചൽ വടക്കേക്കര, ക്രിസ്റ്റിന കാഞ്ഞിരത്തിനാൽ, ആനന്ദ മേച്ചിറാകത്ത്, പ്രസീന ഇടയാട്ടുപള്ളിയിൽ, ജെയ്മോൾ കിളിചുണ്ടൻമാക്കൽ, ആതിര പാറപ്പുറത്ത് എന്നിവർ നേതൃത്വം നൽകി.
ആറുവയസു മുതൽ അറുപത് വയസുവരെയുള്ളവർ പങ്കെടുത്തു. കലോത്സവ വേദികളിൽ മാത്രം ചുരുങ്ങിപ്പോയ സുറിയാനി ക്രൈസ്തവ അനുഷ്ഠാന കലാരൂപമായ മാർഗംകളി പുതുതലമുറയ്ക്ക് പകർന്നുകൊടുക്കുക എന്നതാണ് മെഗാ മാർഗംകളിയുടെ ലക്ഷ്യമെന്ന് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഫാ. പ്രിൻസ് വെട്ടുകാട്ടിൽ പറഞ്ഞു.