വേനൽമഴയിലെ നാശനഷ്ടം : അടിയന്തര സഹായം നൽകണമെന്ന് സജീവ് ജോസഫ് എംഎൽഎ
1543908
Sunday, April 20, 2025 5:15 AM IST
ആലക്കോട്: കഴിഞ്ഞ കുറെ ദിവസങ്ങളായി മലയോര മേഖലയിലുണ്ടായ വേനൽ മഴയിലും കാറ്റിലും നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് സർക്കാർ അടിയന്തര സഹായം നൽകണമെന്ന് സജീവ് ജോസഫ് എംഎൽഎ. ശക്തമായ കാറ്റിലും മഴയിലും നിരവധി പേരുടെ വീടിനു മുകളിൽ മരങ്ങൾ വീണു തകർന്നിരുന്നു. കുറെയേറെ കുടുംബങ്ങളുടെ ജീവിത മാർഗമായിരുന്ന ഏക്കറു കണക്കിനു വാഴത്തോട്ടമാണു കാറ്റിൽ നശിച്ചത്.
ബാങ്കുകളിൽ നിന്ന് ലോണെടുത്ത് കൃഷി നടത്തിയ കർഷകരാണു പ്രതിസന്ധിയിലായത്. റബർ, കവുങ്ങ്, കശുമാവ്, തെങ്ങ് അടക്കമുള്ള വിളകൾക്ക് വ്യാപകമായ നാശനഷ്ടമാണു സംഭവിച്ചത്. താത്കാലിക സഹായങ്ങൾ അധികൃതർ ഉടൻ ലഭ്യമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.