മയ്യിൽ റൈസ് പ്രൊഡ്യുസർ കമ്പനി; ഗാബ റൈസ് പ്രൊഡക്ട് ലോഞ്ചിംഗ് 22ന്
1543915
Sunday, April 20, 2025 5:15 AM IST
കണ്ണൂർ: മയ്യിൽ റൈസ് പ്രൊഡ്യുസർ കമ്പനി ലിമിറ്റഡ് നബാർഡ് ധന സഹായത്തോടെ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, കെവികെ എന്നിവയുടെ സഹകരണത്തോടെ വികസിപ്പിച്ച ഔഷധ മൂല്യമുള്ള ഗാബ റൈസ് പ്രൊഡക്ട് ലോഞ്ചിംഗും വിപുലീകരിച്ച കണ്ണൂർ കേരള ഗ്രോ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനവും 22ന് നടക്കും. ജില്ലാപഞ്ചായത്ത് ഹാളിൽ രാവിലെ 10ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഗാബ റൈസ് പ്രൊഡക്ട് ജീവിതശൈലി രോഗങ്ങൾ തടയുകയും ആയുസ് വർധിപ്പിക്കുകയും ചെയ്യുമെന്ന് കമ്പനി ഭാരവാഹികൾ അവകാശപ്പെട്ടു. 220 രൂപയുള്ള ഗാബ റൈസ് പ്രൊഡക്ട് 150 രൂപയ്ക്കാണ് ആവശ്യക്കാർക്ക് കൊടുക്കുന്നത്. കർഷകർ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ ഇടത്തട്ടുകാരില്ലാതെ സംസ്കരിച്ചു നേരിട്ടു വിപണിയിലെത്തിക്കുന്ന മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പിനി ലിമിറ്റഡിന് സർക്കാർ എല്ലാവിധ സഹായവും നല്‍കുന്നുണ്ടെന്ന് ചെയർമാൻ കെ.കെ. രാമചന്ദ്രൻ പറഞ്ഞു. പത്രസമ്മേളനത്തിൽ കെ.കെ. ഭാസ്കരൻ, യു. രവീന്ദ്രൻ, വി.പി. ബാബു എന്നിവർ പങ്കെടുത്തു.