പിലാത്തറ വ്യാകുലമാതാ പള്ളിയിൽ തിരുനാള്‍ ഇന്നു മുതൽ
1544367
Tuesday, April 22, 2025 2:06 AM IST
പിലാത്തറ: പിലാത്തറ വ്യാകുലമാതാ ഫൊറോന പള്ളിയിൽ തിരുനാളാഘോഷങ്ങള്‍ ഇന്നു മുതൽ മേയ് രണ്ടുവരെ നടക്കും. വൈകുന്നേരം 5.30ന് ഇടവക വികാരി ഫാ. ബെന്നി മണപ്പാട്ട് കൊടിയേറ്റും. തുടര്‍ന്നു നടക്കുന്ന ദിവ്യബലിക്ക് ഫാ. ജസ്റ്റിന് എടത്തില്‍ കാര്‍മികത്വം വഹിക്കും.
26 വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിക്ക് ഫാ. റോയി നെടുന്താനം, ഫാ. രാജന് ഫൗസ്തോ, ഫാ.മെല്വിന് ദേവസി, ഫാ. ജോയി പൈനാടത്ത്, ഫാ. മാത്യു കുഴിമല എന്നിവര്‍ മുഖ്യകാര്‍മികരാകും. 27ന് രാവിലെ 9.30ന് നടക്കുന്ന ദിവ്യബലിക്ക് ഫാ. ഷാജു ആന്റണി കാര്‍മികത്വം വഹിക്കും. 28, 29 ദിവസങ്ങളില്‍ വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിക്ക് ഫാ. ഷിറോണ്‍ ആന്റണി, ഫാ. മാത്യു ഡാനിയേല്‍ എന്നിവര്‍ കാര്‍മികരാകും. 29ന് രാത്രി ഏഴിന് കലാസന്ധ്യ അരങ്ങേറും.
തിരുനാള്‍ ജാഗരമായ 30ന് വൈകുന്നേരം 5.30ന് നടക്കുന്ന ദിവ്യബലിക്ക് ഫാ. ഷോബി ജോര്‍ജ് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് മാതാവിന്റെ തിരുസ്വരൂപവുമായുള്ള പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ മേയ് ഒന്നിന് രാവിലെ 10.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് കണ്ണൂര്‍ രൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ് പൈനാടത്ത് പ്രധാന കാര്‍മികനാകും. നേര്‍ച്ച ഭക്ഷണ വിതരണവും രാത്രി ഏഴിന് "യാനം' നാടകവും നടക്കും. രണ്ടിന് വൈകുന്നേരം ആറിന് ഫാ. പ്രിന്‍സ് നെല്ലരിയിലിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിക്കു ശേഷം കൊടിയിറക്കുന്നതോടെ തിരുനാള്‍ സമാപിക്കും.