പറവകള്‍ക്ക് ദാഹജലം പദ്ധതി
1544575
Wednesday, April 23, 2025 1:55 AM IST
ഇരിട്ടി: ഓയിസ്ക ഇന്റര്‍നാഷണല്‍ ഇരിട്ടി വുമണ്‍സ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ പറവകള്‍ക്ക് ദാഹജലം പദ്ധതി നടപ്പിലാക്കി. ഓയിസ്ക ജില്ലാ സെക്രട്ടറി പ്രഭാകരന് കാക്കോത്താണ് പദ്ധതിക്കാവശ്യമായ മുളന്തണ്ട് ഒരുക്കി നല്‍കിയത്. എല്ലാ അംഗങ്ങളും അവരവരുടെ വീടുകളില്‍ അവ സ്ഥാപിക്കുകയും ചെയ്തു. പക്ഷികള്‍ ഇരുന്ന് വെള്ളം കുടിക്കുന്നതിന്റെ ഫോട്ടോ എടുക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനവും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഓയിസ്ക ജില്ലാ പ്രസിഡന്റ് ജയ്സണ്‍ ബേസില്‍, ഇരിട്ടി ചാപ്റ്റര്‍ പ്രസിഡന്റ് ബാബു ജോസഫ്, സെക്രട്ടറി ഡോ. ജി. ശിവരാമകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.