നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ
1543939
Sunday, April 20, 2025 5:31 AM IST
കണ്ണൂർ: വില്പനയ്ക്കായി എത്തിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി ഇതരസംസ്ഥാന തൊഴിലാളിയടക്കം രണ്ട് പേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും ഉത്തർപ്രദേശ് സ്വദേശിയായ ജാൻഗലി(38), അത്താഴകുന്നിൽ നിന്നും കൊറ്റാളി സ്വദേശി പി.പി. അബ്ദുൾ ജലീലിനെയുമാണ്(36) പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം പുലർച്ചെ കണ്ണൂർ നഗരത്തിലും, കക്കാട്, പുല്ലൂപ്പി കടവ് ഭാഗങ്ങളിൽ പോലീസ് നൈറ്റ് പട്രോളിഗ് നടത്തിവരവെ സംശയാസ്പദമായി കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. വില്പനയ്ക്കായി കൊണ്ടുവന്നതാണ് ഇവയെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു.