ട്രിപ്പ് വിളിച്ച് ഓട്ടോ ഡ്രൈവറെ മര്‍ദിച്ചതായി പരാതി
1543907
Sunday, April 20, 2025 5:15 AM IST
പെരിങ്ങോം: ആശുപത്രിയില്‍ പോകാനാണെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഓട്ടോ ഡ്രൈവറെ മര്‍ദിച്ചതായി പരാതി. പേരൂല്‍ പാറത്തോട്ടിലെ ഓട്ടോ ഡ്രൈവര്‍ അഭിലാഷിന്റെ പരാതിയില്‍ സജിന്‍, രാജപ്പന്, പ്രഭാകരന്, അനൂപ് എന്നിവര്‍ക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു.
കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയോടെയാണ് പരാതിക്കാസ്പദമായ സംഭവം. ട്രിപ്പ് വിളിച്ചതിനെ തുടര്‍ന്നെത്തിയ തന്നെ പ്രതികള്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് ഓട്ടോ ഡ്രൈവറുടെ പരാതി.