ദിനേശ് സ്കൂൾ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു
1544585
Wednesday, April 23, 2025 1:55 AM IST
കണ്ണൂർ: പയ്യാന്പലം ദിനേശ് സൂപ്പർമാർക്കറ്റിൽ ദിനേശ് സ്കൂൾ മാർക്കറ്റ് ടി.ഐ. മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരള ദിനേശ് ചെയർമാൻ എം.കെ. ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. കണ്ണൂർ കെഎംഎം ഗവ. വനിത കോളജ് പ്രിൻസിപ്പൽ ഡോ. കെ.ടി. ചന്ദ്രമോഹനൻ ആദ്യവില്പന ഏറ്റുവാങ്ങി. കേന്ദ്ര സംഘം സെക്രട്ടറി എം.എം. കിഷോർകുമാർ, ഡയറക്ടർമാരായ പി. കമലാക്ഷൻ, എം. ഗംഗാധരൻ, വി. ബാലൻ, എം.പി. രഞ്ജിനി, വി. സതി, മണ്ടൂക്ക് മോഹനൻ, കേന്ദ്ര സംഘം ഓഫീസ് മാനേജർ എം. പ്രകാശൻ, മാർക്കറ്റിംഗ് മാനേജർ എം. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
പുതുമയോടെ മുന്നോട്ട് എന്ന കാപ്ഷനിൽ ആരംഭിച്ച സ്കൂൾ മാർക്കറ്റിൽ വിദ്യാർഥികൾക്ക് ആവശ്യങ്ങൾക്ക് ആവശ്യമായ കുടകൾ, ബാഗുകൾ, നോട്ടുബുക്കുകൾ, പെൻ, പെൻസിൽ, വാട്ടർ ബോട്ടിൽ, സ്കെയിൽ, ഷാർപ്പ്നർ, ഇൻസ്ട്രുമെന്റ് ബോക്സ്, സെല്ലോടേപ്പ്, ലഞ്ച് ബോക്സ് തുടങ്ങി മുഴുവൻ ഉത്പന്നങ്ങളും വന്പിച്ച ഡിസ്കൗണ്ടിൽ ലഭ്യമാകുമെന്നതാണ് ദിനേശ് സ്കൂൾ മാർക്കറ്റിന്റെ പ്രത്യേകത. സ്കൂൾ, കോളജ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ തുടങ്ങിയവയ്ക്ക് പ്രത്യേക പാക്കേജുകളും ലഭ്യമാണ്.