ചേംബർ സെവൻസ് സ്വർണക്കപ്പ് 21 മുതൽ കണ്ണൂരിൽ
1543938
Sunday, April 20, 2025 5:31 AM IST
കണ്ണൂർ: നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് മൂന്നാമത് സെവൻസ് സ്വർണക്കപ്പ് ഫുട്ബോ ൾ ടൂർണമെന്റ് 21 മുതൽ 28 വരെ നടക്കും. കണ്ണൂർ പോലീസ് ടർഫ് ഗ്രൗണ്ടിൽ 21ന് വൈകുന്നേരം ആറിന് സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജ് ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് ടി.കെ. രമേഷ് കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഉദ്ഘാടന മത്സരത്തിൽ നിക്ഷാൻ ഇലക്ട്രോണിക്സ് കണ്ണൂർ-എബിസി സെയിൽ കോർപറേഷൻ കണ്ണൂരിനെ നേരിടും. തുടർന്നുള്ള മത്സരങ്ങളിൽ കോളേജ് ഓഫ് കൊമെഴ്സ്, മരിയഗ്രൂപ്പ്, ടോപ് കൺസ്ട്രക്ഷൻ, ഇരിട്ടി, ഡയമണ്ട് പെയിന്റ്സ്, മലബാർ ഗോൾഡ്, കെ.എൽ. അബ്ദുൾ സത്താർ തുടങ്ങിയ ടീമുകൾ മാറ്റുരയ്ക്കും. ഉദ്ഘാടന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, നിക്ഷാൻ ഇലക്ട്രോണിക്സ് എംഡി എം.എം.വി. മൊയ്തു, മുൻ സന്തോഷ് ട്രോഫി താരം ബിനീഷ് കിരൺ എന്നിവർ മുഖ്യാതിഥികളായിരിക്കും.