കാർ ലോറിക്കടിയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് പരിക്ക്
1544589
Wednesday, April 23, 2025 1:55 AM IST
ചെറുപുഴ: കാർ ലോറിക്കടിയിലേക്ക് ഇടിച്ചുകയറി രണ്ടു പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ഫാ. പ്രിയേഷ് കളരിമുറിയിൽ (49), സുരേഷ് (61) എന്നിവർക്കാണ് പരിക്കേറ്റത്. മലയോര ഹൈവേയിൽ ചെറുപുഴ മത്സ്യ മാർക്കറ്റിന് സമീപത്തെ പെട്രോൾ പമ്പിനടുത്ത് തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. പുളിങ്ങോത്ത് നിന്നും ചെറുപുഴയിലേക്ക് വരികയായിരുന്നു കാർ. ഒരു ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാർ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കാക്കയംചാൽ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് സുരേഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.