കാർ നിയന്ത്രണം വിട്ട് കാറിലും വൈദ്യുത തൂണിലും ഇടിച്ചു; രണ്ടുപേർക്ക് പരിക്ക്
1544368
Tuesday, April 22, 2025 2:06 AM IST
മട്ടന്നൂർ: തെരൂർ പാലയോട് കാർ നിയന്ത്രണം വിട്ടു മറ്റൊരു കാറിലും വൈദ്യുത തൂണിലും മതിലിലും ഇടിച്ച് അപകടം. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ പത്തോടെ മട്ടന്നൂർ-ചാലോട് റോഡിൽ തെരൂർ പാലയോട് മുസ്ലിം പള്ളിക്ക് മുന്നിലായിരുന്നു അപകടം.
മട്ടന്നൂർ ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ, കുന്നിറക്കത്തിൽ നിന്ന് നിയന്ത്രണം വിട്ടു വൈദ്യുത തൂണിലും റോഡരികിൽ നിർത്തിയിട്ട ആൾട്ടോ കാറിലും പിന്നീട് മദ്രസയുടെ മതിലിലും ഇടിക്കുകയായിരുന്നു. ആൾട്ടോ കാർ പൂർണമായും മതിലും തകർന്നു.
ഇരു കാറിലുള്ളവർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. വൈദ്യുത തൂൺ തകർന്നതിനാൽ പ്രദേശത്ത് വൈദ്യുത ബന്ധം തടസപ്പെട്ടു.