മലയോര ഹൈവേയിൽ പാഴ്സൽ ലോറി അപകടത്തിൽപ്പെട്ടു
1543491
Friday, April 18, 2025 1:06 AM IST
നടുവിൽ: മലയോര ഹൈവേയിൽ പാഴ്സൽ ലോറി അപകടത്തിൽപ്പെട്ടു. ഇന്നലെ പുലർച്ചെ 5.30 ഓടെ താവുകുന്ന് രണ്ടാം വളവിലായിരുന്നു അപകടം. ബംഗളൂരുവിൽ നിന്ന് ആലക്കോട്ടേക്ക് പോവുകയായിരുന്ന പാഴ്സൽ ലോറിയാണ് അപകടത്തിൽപ്പെട്ടത്. വളവിൽ നിന്ന് താഴ്ചയിലേക്ക് വാഹനത്തിന്റെ മുൻഭാഗം താഴ്ന്ന നിലയിലാണുള്ളത്. ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളു. ആർക്കും പരിക്കില്ല. ഈ മേഖലയിൽ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.