ചെറുപുഴ സബ്ട്രഷറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ
1543906
Sunday, April 20, 2025 5:15 AM IST
ചെറുപുഴ: ചെറുപുഴ സബ് ട്രഷറി കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി നാളെ രാവിലെ 11.30 ന് ചെറുപുഴ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
ടി.ഐ. മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഒരു കോടി 65 ലക്ഷം രൂപ ചെലവഴിച്ചാണു പഞ്ചായത്ത് ഓഫീസ് പരിസരത്ത് സബ്ട്രഷറിക്ക് പുതിയ കെട്ടിടം നിർമിക്കുന്നത്. വിവിധ സംഘടനകളും നാട്ടുകാരും ചേർന്നു വാങ്ങി നൽകിയ അഞ്ച് സെന്റ് സ്ഥലത്താണു കെട്ടിടം നിർമിക്കുന്നത്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണു ചെറുപുഴയിൽ ട്രഷറി അനുവദിക്കുന്നത്. സ്വന്തം കെട്ടിടം ഇല്ലാത്തതിനാൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണു ട്രഷറി പ്രവർത്തനം ആരംഭിച്ചത്. സ്വന്തം സ്ഥലമില്ലാത്തതിനാലാണു കെട്ടിടനിർമാണം നീണ്ടു പോയത്. തുടർന്നു ടി.ഐ. മധുസൂദനൻ എംഎൽഎ നടത്തിയ നിരന്തര ഇടപെടലിനെ തുടർന്നാണു കെട്ടിട നിർമാണത്തിനുള്ള തുക ധനകാര്യവകുപ്പ് അനുവദിച്ചത്. കെട്ടിട നിർമാണം പൂർത്തിയാകുന്നതോടെ പെൻഷൻകാർക്കും മറ്റും സബ് ട്രഷറിയിൽ എളുപ്പത്തിൽ എത്താനാകും.