അഖില കേരള വായനോത്സവം 25 മുതൽ 27 വരെ കണ്ണൂർ എൻജിനിയറിംഗ് കോളജിൽ
1544580
Wednesday, April 23, 2025 1:55 AM IST
കണ്ണൂർ: സംസ്ഥാനലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അഖില കേരള വായനോത്സവത്തിന്റെ സംസ്ഥാനതല മത്സരം 25 മുതൽ 27 വരെ ധർമശാലയിലുള്ള കണ്ണൂർ എൻജിനിയറിംഗ് കോളജിൽ നടക്കും.
25ന് വൈകുന്നേരം അഞ്ചിന് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ഹൈസ്കൂൾ, മുതിർന്നവർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായുള്ള മത്സരത്തിൽ 56 പേരാണ് മത്സരിക്കുന്നത്. 26ന് രാവിലെ 8.30 മുതൽ 11 വരെ മത്സരാർഥികൾക്കുള്ള എഴുത്തു പരീക്ഷ, പത്തിന് വരയും വരിയും എന്ന പരിപാടി നടക്കും. ചിത്രകാരൻ വർഗീസ് കളത്തിൽ, ഡോ. എ.എസ്. പ്രശാന്ത് കൃഷ്ണൻ എന്നിവർ നേതൃത്വം നൽകും. 11.30 മുതൽ ക്വിസ്, ഉച്ച കഴിഞ്ഞ് രണ്ടു മുതൽ പറശിനിക്കടവ് ജലയാത്ര, വൈകുന്നേരം നാലര മുതൽ ആറു വരെ അഭിമുഖം എന്നിവ നടക്കും. തുടർന്ന് കൊട്ടും പാട്ടും നടക്കും.
27 ന് കഥാകൃത്ത് ടി. പദ്മനാഭനും മത്സരാർഥികളും തമ്മിലുള്ള സംവാദം, ബാവുൽ ഗായിക ശാന്തി പ്രിയയുടെ ബാവുൽ സംഗീതം. ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്ത് സമ്മാനദാന നിർവഹിക്കും. എം. മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തും.