വീട്ടിൽ തീപിടിത്തം
1543919
Sunday, April 20, 2025 5:15 AM IST
തളിപ്പറമ്പ്: ധർമശാല-അഞ്ചാംപീടിക റോഡിൽ ചിത്ര ഗേറ്റിന് സമീപത്തെ വീട്ടിൽ തീപിടിച്ചു. സജേഷ് കുന്നിൽ എന്നയാളുടെ വീടിന്റെ സ്റ്റോർ റൂമിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
മുറിയിലുണ്ടായിന്ന സാധനങ്ങൾ, അലമാര, ഫാൻ, സ്വിച്ച് ബോർഡ്, ടൈൽസ് എന്നിവ നശിച്ചു. മുക്കാൽ ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തളിപ്പറമ്പ് അഗ്നിരക്ഷാ നിലയത്തിൽ നിന്ന് ഗ്രേഡ് അസി. സ്റ്റേഷന് ഓഫീസര്‍ കെ.വി. സഹദേവന്റെ നേതൃത്വത്തിലുള്ള സേനാഗംങ്ങളെത്തിയാണ് തീയണച്ചത്. വീട്ടുകാര്‍ വീടുപൂട്ടി പുറത്ത് പോയ സമയത്തായിരുന്നു തീപിടിത്തം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമന്ന് കരുതുന്നു.